തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സിക്ക് പുതിയ 1500 ബസുകള്‍ വാങ്ങാന്‍
ഹഡ്കോ വായ്പ നല്‍കും. 260 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പയെടുക്കാന്‍
സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിക്ക് അനുമതി നല്‍കി.
എട്ടുവര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയിലാണ് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുക. 11 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്.
നഷ്ടക്കണക്കുകളുടെ കട്ടപ്പുറത്തിരിക്കുമ്പോഴും കെ. എസ്.ആര്‍.ടി.സിയെ നവീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. ഇതിനായി പല സഹകരണ സ്ഥാപനങ്ങളുമായും കെ.എസ്.ആര്‍.ടി.സി ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഒടുവില്‍ ഹഡ്കോയെത്തന്നെ ആശ്രയിക്കുകയായിരുന്നു.
1500 ബസുകള്‍ വാങ്ങുന്നതിനൊപ്പം ജന്‍ റം പദ്ധതി പ്രകാരം 290 ലോഫ്ളോര്‍ ബസുകള്‍ കൂടി കെ.എസ്.ആര്‍.ടി. സിക്ക് ലഭിക്കുന്നുണ്ട്. ബസ് വാങ്ങാനുള്ള നടപടികളുമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതിയും അനുമതി നല്‍കിയിട്ടുണ്ട്. ഘട്ടംഘട്ടമായി വാങ്ങുന്ന ബസുകള്‍ക്ക് പണം നല്‍കാമെന്നാണ് ഹഡ്കോ സമ്മതിച്ചിട്ടുള്ളത്.
പുതിയ ബസുകള്‍ക്കുള്ള ഷാസിസ് വാങ്ങാന്‍ ഐ.ടി.മിഷന്‍ വഴി ഇ ടെന്‍ഡര്‍ നടപടികള്‍ നേരത്തെതന്നെ ആരംഭിച്ചിരുന്നതാണ്. എന്നാല്‍ സാങ്കേതിക കാരണം പറഞ്ഞ് തങ്ങളെ ടെന്‍ഡറില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അശോക് ലൈലാന്‍ഡ് ഹൈക്കോടതിയെ സമീപിച്ചു. അശോക് ലൈലാന്‍ഡിനെക്കൂടി ഉള്‍പ്പെടുത്തി ടെന്‍ഡറുമായി മുന്നോട്ടുപോകാനാണ് ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്. എന്നാല്‍ നിരതദ്രവ്യവുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നമുള്ളതിനാല്‍ ഇ ടെന്‍ഡറില്‍ അശോക് ലൈലാന്‍ഡിനെ പരിഗണിക്കുന്നതിന് ഇപ്പോഴും സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്ന നിലപാടിലാണ് കെ.എസ്.ആര്‍.ടി.സി. ടാറ്റാ, എയ്ഷര്‍ എന്നിവയാണ് ഷാസിസ് നല്‍കാന്‍ തയ്യാറായിട്ടുള്ള മറ്റുകമ്പനികള്‍.
കോര്‍പ്പറേഷന്‍ ഉപയോഗിക്കുന്ന അശോക് ലൈലാന്‍ഡ് ബസുകള്‍ക്ക് ശരാശരി 6.8 വര്‍ഷവും ടാറ്റാ ബസുകള്‍ക്ക് 5.99 വര്‍ഷവുമാണ് ശരാശരി ആയുസ്. മുമ്പ് ടാറ്റാ, ലൈലാന്‍ഡ് എന്നിവയില്‍ നിന്ന് നിശ്ചിത അനുപാതത്തിലാണ് ബസുകള്‍ വാങ്ങിയിരുന്നത്.
പുതിയ ബസില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ.എസ്. ആര്‍.ടി.സി. സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ സ്വകാര്യ ബസുകള്‍ക്ക് വിട്ടുനല്‍കിയത്. സൂപ്പര്‍ ക്ലാസ് സര്‍വീസിന് അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ബസുകളും മറ്റ് സര്‍വീസുകള്‍ക്ക് 15 വര്‍ഷത്തില്‍ താഴെയുള്ള ബസുകളും ഉപയോഗിക്കണമെന്നാണ് നിയമം. 15 വര്‍ഷം കഴിഞ്ഞാല്‍ കെ.എ സ്.ആര്‍.ടി.സി ബസുകള്‍ കണ്ടം ചെയ്യുകയാണ് പതിവ്.
കാലപ്പഴക്കംചെന്ന ബസുകള്‍ക്ക് പകരം ഉപയോഗിക്കാനാണ് പുതിയ ബസുകള്‍ വാങ്ങുന്നതെന്നാണ് കെ.എസ്. ആര്‍.ടി.സിയുടെ വിശദീകരണം. എന്നാല്‍ എക്കാലത്തും പുതിയ ബസുകള്‍ വാങ്ങിക്കൂട്ടാന്‍ കെ.എസ്.ആര്‍.ടി.സി അധികൃതര്‍ തിടുക്കം കാട്ടാറുണ്ട്.
ഫിബ്രവരിയിലെ കണക്കനുസരിച്ച് അഞ്ചുവര്‍ഷം പോലും പഴക്കമില്ലാത്ത 2802 ബസുകള്‍ കെ.എസ്.ആര്‍.ടി. സിക്കുണ്ട്. 2016 ല്‍ 189 ബസുകളും 2017 ല്‍ 247 ബസുകളും 2018 ല്‍ 735 ബസുകളും 2019 ല്‍ 151 ബസുകളും 2020 ല്‍ 51 ബസുകളും 15 വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് ഓഡിറ്റ് വിഭാഗത്തെ കെ. എസ്.ആര്‍.ടി.സി അറിയിച്ചിട്ടുള്ളത്.

No comments:
Post a Comment