Tuesday, 12 August 2014

അഞ്ച് മലയാളികള്‍ക്ക് അര്‍ജ്ജുന അവാര്‍ഡ്‌.

ന്യൂഡല്‍ഹി: മികച്ച കായികതാരങ്ങള്‍ക്ക് രാജ്യം നല്‍കുന്ന ഉന്നത ബഹുമതിയായ അര്‍ജ്ജുന അവാര്‍ഡിന് അഞ്ച് മലായാളികള്‍ അര്‍ഹരായി. വോളിബോള്‍ താരം ടോം ജോസഫ്, അത്‌ലറ്റിക്‌സ് താരം ടിന്റു ലൂക്ക, ബാസ്‌ക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി തോമസ്, ബാഡ്മിന്റന്‍ താരം വി. ദിജു എന്നിവര്‍ക്കാണ് അവാര്‍ഡ്. ഈ വര്‍ഷം ഖേല്‍രത്‌ന പുരസ്‌ക്കാരം ആര്‍ക്കും നല്‍കുന്നില്ലെന്ന് അവാര്‍ഡ് കമ്മറ്റി അധ്യക്ഷനായ കപില്‍ ദേവ് പറഞ്ഞു.


ജിമ്മി ജോര്‍ജ്ജിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച വോളിബോള്‍ താരം എന്ന വിശേഷണത്തിന് അര്‍ഹനായ ടോം ജോസഫിന് വോളിബോളില്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. പത്ത് വര്‍ഷത്തിനൊടുവിലാണ് ടോം ജോസഫിന് അര്‍ജ്ജുന ലഭിക്കുന്നത്.

ആദ്യമായി വിദേശ ക്ലബിന് കളിച്ച ഇന്ത്യന്‍ വനിതാ താരമാണ് ബാസ്‌ക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്. കഴിഞ്ഞ കാല പ്രകടനങ്ങള്‍ കണക്കിലെടുത്താണ് ഗീതുവിന് അവാര്‍ഡ് നല്‍കാന്‍ കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള സമിതി തീരുമാനിച്ചത്. അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ടിന്റു ലൂക്കയ്ക്ക് അവാര്‍ഡെന്നാണ് സൂചന. പതിനഞ്ച് പേരെയാണ് അര്‍ജ്ജുന അവാര്‍ഡിനായി പുരസ്‌ക്കാര സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് കപില്‍ ദേവ് പറഞ്ഞു.

No comments:

Post a Comment

Contact Form

Name

Email *

Message *