Friday, 15 August 2014

സൗജന്യ കാന്‍സര്‍ ചികിത്സ, കാല്‍ലക്ഷം കുടുംബങ്ങള്‍ക്ക് വീട്: മുഖ്യമന്ത്രി.

തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനുള്ളില്‍ കാല്‍ലക്ഷം കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചെലവ്കുറഞ്ഞ പരിസ്ഥിതി സൗഹൃദ വീടുകള്‍ നിര്‍മിക്കാനാണ് തീരുമാനം. തലസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം പ്രഖ്യാപിച്ചത്.


കൂടാതെ കേരളത്തെ സമ്പൂര്‍ണ വൈദ്യുതി സംസ്ഥാനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൂടാതെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ കാന്‍സര്‍ ചികിത്സ ലഭ്യമാക്കും. സുകൃതം എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇ- സാക്ഷരത പദ്ധതി അക്ഷയകേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കാനും തീരുമാനിച്ചു. കാഴ്ചവൈകല്യമുള്ള സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യാനും തീരുമാനിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ചടങ്ങ് നടന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നടന്ന സ്വാതന്ത്ര്യദിന ചടങ്ങുകളില്‍ വിവിധമന്ത്രിമാരും എംഎല്‍എമാരും ഉന്നതഉദ്യോഗസ്ഥരും പങ്കെടുത്തു.

No comments:

Post a Comment

Contact Form

Name

Email *

Message *