കോട്ടയം: മാധ്യമങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍
ജനാധിപത്യം ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ന്യൂസ്
പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ 16-ാം സംസ്ഥാന സമ്മേളനം കോട്ടയം വിമലഗിരി
കത്തീഡ്രല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്രജീവനക്കാരുടെ ആവശ്യങ്ങളോട് സൗഹാര്‍ദ്ദപരമായ സമീപനമാണ്
ഗവണ്‍മെന്റിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രകാശനം ചെയ്തു.
മാധ്യമപ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ ഫണ്ട് ബോര്‍ഡ് അടിയന്തരമായി രൂപവത്കരിക്കുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഓള്‍ ഇന്ത്യ ന്യൂസ് പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട വി.ബാലഗോപാലിനെ ജോസ് കെ.മാണി എം.പി. ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് ഇ.വി.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.യു.ഡബ്ല്യു.ജെ. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പദ്മനാഭന്‍, പ്രസ് ക്ലബ് പ്രസിഡന്റ് എസ്.മനോജ്, നോണ്‍ ജേര്‍ണലിസ്റ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് പി.ദിനകരന്‍, ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട്, സ്വാഗതസംഘം ചെയര്‍മാന്‍ ജെയിംസ്‌കുട്ടി ജേക്കബ്, ജനറല്‍ കണ്‍വീനര്‍ കോര സി.കുന്നുംപുറം തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അബ്ദുള്‍ ഹമീദ് കണക്കും അവതരിപ്പിച്ചു.

No comments:
Post a Comment