Tuesday, 12 August 2014

കശ്മീരിന്റെ സമഗ്ര വികസനത്തിന് മുന്‍ഗണന: നരേന്ദ്രമോദി.

ശ്രീനഗര്‍: കശ്മീരിന്റെയും, പ്രത്യേകിച്ച് ലഡാക്കിന്റെയും, സമഗ്രവികസനം കേന്ദ്രസര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വരുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അതുകൊണ്ടാണ് പ്രധാനമന്ത്രിയായ ശേഷം രണ്ടുതവണ കശ്മീര്‍ സന്ദര്‍ശിച്ചത്- അദ്ദേഹം പറഞ്ഞു.


പഴയകാല പ്രധാനമന്ത്രിമാരില്‍ പലരും പ്രധാനമന്ത്രിയായിരുന്ന കാലത്ത് കശ്മീരില്‍ വെറുതെപോലും വന്നിട്ടില്ല. എന്നാല്‍ തന്റെ കാര്യം വ്യത്യസ്തമാണ്. കശ്മീരിന്റെ ഊര്‍ജ, പരിസ്ഥിതി, വിനോദസഞ്ചാര മേഖലകളുടെ വികസനം തന്റെ ലക്ഷ്യമാണ്.
നേരിട്ട് ഏറ്റുമട്ടാന്‍ പാകിസ്താന് ധൈര്യമില്ലെന്ന് മോദി പറഞ്ഞു. ഒളിയുദ്ധം നടത്തുകയാണ് പാകിസ്താനെന്നും മോദി ആരോപിച്ചു.

ലഡാക്കിലെ 45 മെഗാവാട്ട് നിമു-ബാസ്‌ഗോ ജലവൈദ്യുതിപദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് കാര്‍ഗിലിലെ ചൂടക് ജലവൈദ്യുതി പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ലേ-ശ്രീനഗര്‍ വൈദ്യുതിലൈന്‍ നിര്‍മാണത്തിനും അദ്ദേഹം തറക്കല്ലിടും. രാജ്യത്തിന്റെ വടക്കന്‍മേഖലാ ഗ്രിഡുമായി ലഡാക്ക് മേഖലയെ ബന്ധിപ്പിക്കുന്നതാണ് 330 കി.മീ. വരുന്ന ലേ-ശ്രീനഗര്‍ വൈദ്യുതി ലൈന്‍. 2003 ആഗസ്തില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി. വാജ്‌പേയി ജമ്മുകശ്മീര്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ചതാണ് ലേ-ശ്രീനഗര്‍ വൈദ്യുതിലൈന്‍.

No comments:

Post a Comment

Contact Form

Name

Email *

Message *