Saturday, 9 August 2014

കാറില്‍ സ്​പിരിറ്റ് കടത്ത്: ഒരാള്‍ അറസ്റ്റില്‍.

തിരുവനന്തപുരം: കാറില്‍ സ്​പിരിറ്റ് കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കുളത്തൂര്‍ ഉച്ചക്കട കിഴക്കുകര പുതുവല്‍ പുത്തന്‍വീട്ടില്‍ ബിനുവിനെയാണ്(27) മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് വഴി സ്​പിരിറ്റ് കടത്തുന്ന സംഘത്തിന്റെ തലവനും പോലീസ് പിടിയിലായതായാണ് സൂചന. പോലീസ് പരിശോധനക്കിടെ കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉപേക്ഷിച്ച ശേഷം ബിനു ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരിച്ചിലിലാണ് ഇയാള്‍ പോലീസ് പിടിയിലായത്.


വര്‍ഷങ്ങളായി ഇയാള്‍ നഗരത്തിലെ പാര്‍ക്കിങ് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സ്​പിരിറ്റ് കടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. തമിഴ്‌നാട്ടിലെ കരൂര്‍, കടലൂര്‍, വിഴിപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് സ്​പിരിറ്റ് എത്തുന്നതെന്ന് ബിനു പോലീസിനെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം പിടികൂടിയ സ്​പിരിറ്റ് ഇടുക്കിയില്‍ ഒരിടത്തേക്ക് കൊണ്ടുപോകാനുള്ളതായിരുന്നെന്നും പോലീസിന് വിവരം ലഭിച്ചു. തമിഴ്‌നാട്ടിലെ കേന്ദ്രങ്ങളില്‍ കാര്‍ എത്തിച്ചാലുടന്‍ അപരിചിതരായ രണ്ടുപേര്‍ എത്തി കാര്‍ കൊണ്ടുപോയി സ്​പിരിറ്റ് നിറച്ച് തിരികെയെത്തിക്കും.

തുടര്‍ന്ന് വിലപേശി തുക ഉറപ്പിച്ച ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പടെയുള്ള പാര്‍ക്കിങ് സ്ഥലങ്ങളില്‍ കാര്‍ കൊണ്ടിടും. പിന്നീട് പാര്‍ക്കിങ് സ്ഥലങ്ങളില്‍ നിന്ന് വിവിധയിടങ്ങളിലേക്ക് സ്​പിരിറ്റ് എത്തിക്കുകയാണ് പതിവെന്നും പോലീസ് അറിയിച്ചു.
സ്​പിരിറ്റുമായി മെഡിക്കല്‍ കോളേജ് പരിസരത്ത് പാര്‍ക്ക് ചെയ്യുന്ന കാറില്‍ ഡോക്ടര്‍മാര്‍ പതിക്കുന്ന സ്റ്റിക്കര്‍ ഒട്ടിക്കുന്നതും പതിവായിരുന്നു. പോലീസിന് സംശയം തോന്നാതിരിക്കാനാണിത്.

പിടിയിലായ ബിനുവിന് അടിമാലി, പൊഴിയൂര്‍, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നീ പോലീസ് സ്റ്റേഷനുകളില്‍ സ്​പിരിറ്റ് കടത്തിയതിന് കേസ്സുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.
മെഡിക്കല്‍ കോളേജ് സി. ഐ ഷീന്‍ തറയില്‍, എസ്. ഐ വിക്രമന്‍, സി. പി. ഒ ബാബുരാജ്, സി. പി. ഒ അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്.

No comments:

Post a Comment

Contact Form

Name

Email *

Message *