ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്
950 കോടി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്
ബാങ്ക് ഓഫ് ഇന്ത്യ (ഐ.ഡി.ബി.ഐ.) ക്കെതിരെ സി.ബി.ഐ. അന്വേഷണം. സാമ്പത്തിക
പ്രതിസന്ധിയിലായ കിങ്ഫിഷറിന് ഇത്രയും വലിയ തുക എങ്ങനെ നല്‍കിയെന്നതിന്
ബാങ്കിന് കൃത്യമായ മറുപടി നല്‍കാനായില്ലെന്ന് സി.ബി.ഐ. അധികൃതര്‍ പറഞ്ഞു.
പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റയും ബാങ്കിന്റെയും ഉന്നതഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും. മറ്റുവായ്പകള്‍തന്നെ ധാരാളമുള്ളപ്പോള്‍ പരിധിവിട്ട് കിങ്ഫിഷറിന് വായ്പ നല്‍കിയത് അന്വേഷണവിഷയമാകും.
സി.ബി.ഐ. അന്വേഷണം സംബന്ധിച്ച് ബാങ്ക് ചെയര്‍മാന്റെ വിശദീകരണം ലഭ്യമായിട്ടില്ല. എന്നാല്‍, ഇതുസംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് കിങ് ഫിഷറിന്റെ മാതൃസ്ഥാപനമായ യു.ബി. ഗ്രൂപ്പ് കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് പ്രകാശ് മിര്‍പുരി പറഞ്ഞു.
വിവിധ സ്വകാര്യകുത്തകകള്‍ക്ക് വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് പൊതുമേഖലാ ബാങ്കുകള്‍ക്കെതിരെ 27 പരാതികള്‍ അന്വേഷിക്കുന്നതായി സി.ബി.ഐ. വൃത്തങ്ങള്‍ പറഞ്ഞു. 17 ബാങ്കുകളിലായി കിങ് ഫിഷര്‍ മാത്രം 7,000 കോടി തിരിച്ചടയ്ക്കാനുണ്ട്.

No comments:
Post a Comment