ബാംഗ്ലൂര്‍: ബാഗല്‍കോട്ട് സെലിക്കേരിയില്‍ കരിമ്പിന്‍തോട്ടത്തിലെ
ഉപയോഗ്യശൂന്യമായ കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരന്‍ തമ്മണ്ണ ഹട്ടിയെ
പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കുട്ടി
മരിച്ചതായ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സ്ഥിരീകരണവും സാമാന്തരമായി
കുഴിയെടുക്കുന്നതിലെ മണ്ണിടിച്ചില്‍ ഭീതിയുമാണ് കാരണം. സംസ്ഥാനത്ത്
ആദ്യമായാണ് അപകടത്തില്‍പ്പെട്ട കുട്ടിയെ പുറത്തെടുക്കുംമുമ്പ്
രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നത്. ബാഗല്‍കോട്ടില്‍ മന്ത്രി എസ്. ആര്‍.
പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗമാണ് തീരുമാനമെടുത്തത്.
കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം
നിര്‍ത്തിവെക്കണമെന്നും പിതാവ് ഹനുമന്ത ഹട്ടി നേരത്തേ
ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, നിര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കുട്ടിയുടെ കുടുബാംഗങ്ങള്‍, വിദഗ്ധര്‍, കര്‍ഷകര്‍, പ്രദേശവാസികള്‍ തുടങ്ങിയ എല്ലാ വിഭാഗവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് തീരുമാനമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി എസ്. ആര്‍. പാട്ടീല്‍ പറഞ്ഞു. സംഭവത്തില്‍ പിതാവ് ഹനുമന്ത ഹട്ടിക്കെതിരെയെടുത്ത കേസ് ഒഴിവാക്കാനും തീരുമാനിച്ചു. ഹനുമന്ത ഹട്ടിക്ക് സാമ്പത്തിക സഹായമായി അഞ്ചുലക്ഷം രൂപ അനുവദിച്ചു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എടുത്ത കുഴികള്‍ നികത്തിക്കൊടുക്കും. രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ അഡ്വ. ജനറലിനോട് നിയമോപദേശവും തേടി. പ്രദേശത്തെ മണ്ണിന്റെ ഘടന അനുസരിച്ച് സമാന്തരമായി വേഗത്തില്‍ കുഴിയെടുക്കാന്‍ കഴിയില്ലെന്നും ലക്ഷ്യമായ 160 അടി താഴ്ചയിലെത്തണമെങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ വേണ്ടിവരുമെന്നും സ്ഥലം സന്ദര്‍ശിച്ച മണ്ണുപരിശോധന വിദഗ്ധന്‍ ശ്രീനിവാസ് മൂര്‍ത്തി പറഞ്ഞു. സര്‍ക്കാര്‍ അനുവാദം നല്‍കിയാല്‍ രക്ഷാപ്രവര്‍ത്തനം തുടരാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ തുടര്‍ച്ചയായി കുഴിയെടുക്കാന്‍ കഴിയില്ലെന്നും ശ്രീനിവാസ് മൂര്‍ത്തി പറഞ്ഞു.
സര്‍വകക്ഷിയോഗത്തില്‍ പങ്കെടുത്തവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായതായി ആരോപിച്ചു. എന്നാല്‍, ആരോപണത്തെ കളക്ടര്‍ മേഘനവര്‍ നിഷേധിച്ചു. കുട്ടി അപകടത്തില്‍പ്പെട്ട ഉടനെ കുഴല്‍ക്കിണറിലേക്ക് ഓക്‌സിജന്‍ എത്തിച്ചിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടത്തിയിരുന്നുവെന്നും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി നശിച്ച സ്ഥലം കൃഷിയോഗ്യമാക്കണമെന്ന കര്‍ഷകരുടെ ആവശ്യം മന്ത്രി എസ്.ആര്‍. പാട്ടീല്‍ അംഗീകരിച്ചു. കഴിഞ്ഞ ആറുദിവസമായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ എട്ട് മണ്ണുമാന്തിയന്ത്രമടക്കം 32 വാഹനങ്ങളും 600-ഓളം രക്ഷാപ്രവര്‍ത്തകരും പങ്കാളികളായി. 300 അടി താഴ്ചയുള്ള കിണറില്‍ 160 അടി താഴ്ചയിലുള്ള കുട്ടിയുടെ ശരീരത്തില്‍ ചെളിയും മണ്ണും മൂടിയതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് പിതാവിന്റെ കരിമ്പിന്‍തോട്ടത്തിലെ കുഴല്‍ക്കിണറില്‍ കുട്ടി വീണത്.

No comments:
Post a Comment