Friday, 15 August 2014

ഏഴ് ദിവസത്തിനകം റോഡ് നന്നാക്കിയില്ലെങ്കില്‍ ടോള്‍ നിര്‍ത്തുമെന്ന് എറണാകുളം കളക്ടര്‍.

കൊച്ചി: കുഴികള്‍ അടച്ച് ഒരാഴ്ചയ്ക്കകം ദേശീയപാത നന്നാക്കിയില്ലെങ്കില്‍ ടോള്‍ പിരിവ് തടയുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം. ഇതിനുള്ള കര്‍ശന നിര്‍ദേശവുമായി ദേശീയപാതാ അതോറിട്ടിക്ക് നോട്ടീസ് നല്‍കി. അറ്റകുറ്റപ്പണികള്‍ നടത്താത്ത, നാഷണല്‍ ഹൈവേയുടെ ജില്ലാ പരിധിയില്‍ നേരിട്ട് സഞ്ചരിച്ച് ബോധ്യപ്പെട്ടിട്ടാണ് കളക്ടര്‍ ടോള്‍പിരിവ് നിര്‍ത്തിക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുന്നത്.


മുമ്പ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും നാഷണല്‍ ഹൈവേ അതോറിട്ടി റോഡ് നന്നാക്കാന്‍ ഒന്നും ചെയ്തില്ല. അതിനെ തുടര്‍ന്ന് സിആര്‍പിസി സെക്ഷന്‍ 133 അധികാരം ഉപയോഗിച്ചാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
റോഡ് നന്നാക്കിയ കാര്യം ഏഴു ദിവസത്തിനകം ജില്ലാ കളക്ടറെ നേരിട്ട് ബോധ്യപ്പെടുത്തണം. സാധിക്കാത്ത പക്ഷം സെക്ഷന്‍ 138 ഉപയോഗിച്ച് ടോള്‍ പിരിവ് പൂര്‍ണമായും നിര്‍ത്തിക്കും.

പൊതുമരാമത്ത് ഉള്‍പ്പെടെയുള്ള മറ്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ആഗസ്ത് 18 (തിങ്കളാഴ്ച) നുള്ളില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. പണി തുടങ്ങാത്തവര്‍ക്കെതിരെ തിങ്കളാഴ്ച മുതല്‍ സെക്ഷന്‍ 133 പ്രകാരം നടപടികള്‍ സ്വീകരിക്കും.

No comments:

Post a Comment

Contact Form

Name

Email *

Message *