Thursday, 14 August 2014

പൈലറ്റുമാരുടെ അശ്രദ്ധ: വിമാനം അപകടഭീഷണി നേരിട്ടു.

ന്യൂഡല്‍ഹി: പൈലറ്റുമാരുടെ അശ്രദ്ധയെ തുടര്‍ന്ന് മുംബൈ-ബ്രസല്‍സ് ജെറ്റ് എയര്‍വെയ്‌സ് വിമാനം അപകടഭീഷണി നേരിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയില്‍ നിന്ന് ബ്രസല്‍സിലേക്ക് പോയ വിമാനമാണ് അപകടസാധ്യതയിലൂടെ കടന്നുപോയത്. തുര്‍ക്കിക്ക് മുകളില്‍ അങ്കാരയിലെ വ്യോമപാതയില്‍ വച്ച് വിമാനം പെട്ടെന്ന് 5000 അടി താഴേക്ക് പോകുകയായിരുന്നു.


സംഭവത്തെക്കുറിച്ച് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരെയും വിശദീകരണം നല്‍കാന്‍ വിളിപ്പിച്ചു. സംഭവസമയത്ത്് പ്രധാന പൈലറ്റ് നിയന്ത്രിത വിശ്രമത്തിലായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കോപൈലറ്റും ജോലിയില്‍ പിഴുവരുത്തിയോയെന്നാണ് പരിശോധിക്കുന്നത്. തന്റെ ടാബ്‌ലറ്റില്‍ ശ്രദ്ധിക്കുകയായിരുന്നുവെന്നാണ് കോപൈലറ്റ് നല്‍കുന്ന വിശദീകരണം.

അങ്കാര എ.ടി.സിയില്‍ നിന്നുള്ള അടിയന്തര സന്ദേശമാണ് പൈലറ്റുമാരെ ഉണര്‍ത്തിയതും വിമാനം തിരികെ വ്യോമപാതയില്‍ എത്തിക്കാന്‍ സഹായിച്ചതും. സംഭവത്തെക്കുറിച്ച് ജെറ്റ് എയര്‍വെയ്‌സും പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണവിധേയമായി പൈലറ്റിനേയും സഹപൈലറ്റിനേയും സസ്‌പെന്‍ഡ് ചെയ്തു.

No comments:

Post a Comment

Contact Form

Name

Email *

Message *