Thursday, 14 August 2014

ബെനറ്റിന്റെ സാഥാനാര്‍ഥിത്വം: സി.പി.ഐയില്‍ വീണ്ടും നടപടി.

തിരുവനന്തപുരം: ബെനറ്റ് അബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള വിവാദത്തില്‍ സി.പി.ഐയില്‍ വീണ്ടും നടപടി. ഇന്നു ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തില്‍ ജില്ലാ കമ്മറ്റി അംഗമായിരുന്ന ആര്‍ സുശീലനെ സി.പി.ഐ തരം താഴ്ത്തി. ഉച്ചക്കാട് ബ്രാഞ്ച് കമ്മറ്റിയിലേക്കാണ് സുശീലനെ തരം താഴ്ത്തിയിരിക്കുന്നത്.


ലോകസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് ബെന്നറ്റ് അബ്രഹാമായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയവും പാര്‍ട്ടി സംവിധാനം വഴിയല്ലാതെയുള്ള ഫണ്ട് ശേഖരണവും വിവാദമായതോടെയാണ് സി.പി.ഐ ഇതു സംബന്ധിച്ചുള്ള അച്ചടക്ക നടപടികള്‍ തുടങ്ങിയത്. സി.പി.ഐയുടെ തിരവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തിരുന്നു. ഇതെത്തുടര്‍ന്ന് വെഞ്ഞാറമൂട് ശശി സി.പി.ഐ വിട്ട് ആര്‍ എസ്.പി.യില്‍ ചേര്‍ന്നു. സി.ദിവാകരന്‍, പി.രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ചുള്ള നടപടി ഈ നാലുപേരില്‍ ഒതുങ്ങും എന്നാണ് ഇപ്പോള്‍ അറിയുന്നത്. ഒരു വിഭാഗം സി.പി.എം നേതാക്കളുടെ താത്പര്യത്തിനു വഴങ്ങിയാണ് ബെനറ്റ് എബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.ദിവാകരനും പി.രാമചന്ദ്രന്‍ നായരും അടക്കമുള്ളവര്‍ ചരടുവലി നടത്തിയതെന്ന് സി.പി.ഐയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ആരോപണമുണ്ട്.

വിവാദത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ധാര്‍മിക ഉത്തരവാദിത്ത്വം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റ് ഒന്നടങ്കവും രാജിക്ക് തയ്യാറായിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റ് ഒന്നടങ്കം രാജിവെയ്ക്കുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തുകയും സെക്രട്ടേറിയറ്റിന്റെ രാജിസന്നദ്ധത നിരാകരിക്കുകയുമായിരുന്നു.

No comments:

Post a Comment

Contact Form

Name

Email *

Message *