Thursday, 14 August 2014

അടച്ച ബാറുകളില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി.

കൊച്ചി: നിലവാരമില്ലാത്തതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ 418 ബാറുകളില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അടച്ച ബാറുകളില്‍ നിലവാരമുള്ളവ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഇതിനുവേണ്ടി എക്‌സൈസ് കമ്മീഷണറും നികുതിവകുപ്പ് സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി രൂപവ്തകരിക്കണം. പരിശോധനയ്ക്കുശേഷം 26 ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മദ്യനയം സംബന്ധിച്ച തീരുമാനവും ഈദിവസം ഹൈക്കോടതിയെ അറിയിക്കണം.


2006 നുശേഷം ബാറുകളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്തിയിട്ടില്ലെന്നും ഇത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ബാറുകളുടെ ഇപ്പോഴത്തെ അവസ്ഥ പരിഗണിച്ചുവേണം ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും ഡിവിഷന്‍ബഞ്ച് വ്യക്തമാക്കി. ഒരുകൂട്ടം ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണിത്. പരിശോധന വേണമെന്ന നിര്‍ദ്ദേശത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തില്ല.

മദ്യം വില്‍ക്കുന്നതിന് ബാര്‍ ഹോട്ടലുകള്‍ക്ക് തരംതിരിവ് എന്തിനാണെന്ന് ഹര്‍ജി പരിഗണിക്കവെ കഴിഞ്ഞ ദിവസം ഹൈക്കോടതി ആരാഞ്ഞിരുന്നു. ബാര്‍ ലൈസന്‍സിന് സ്റ്റാര്‍ പദവി മാനദണ്ഡമാക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. എല്ലാ ബാറുകള്‍ക്കും മദ്യം ലഭിക്കുന്നത് ഒരേ ഇടങ്ങളില്‍ നിന്നാണ്. വില്‍ക്കുന്നതും ഒരേ മദ്യം തന്നെ. ഈ സാഹചര്യത്തില്‍ ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ പദവിയുള്ള ഹോട്ടലുകള്‍ക്കു മാത്രം ലൈസന്‍സ് നല്‍കുന്നത് എന്തിനാണെന്നറിയില്ലെന്ന് കോടതി പറഞ്ഞിരുന്നു.

അര്‍ഹരായവര്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ് നല്‍കണമെന്നാണ് ഹര്‍ജി സമര്‍പ്പിച്ച ബാര്‍ ഉടമകളുടെ ആവശ്യം.

No comments:

Post a Comment

Contact Form

Name

Email *

Message *