തിരുവനന്തപുരം: പൂട്ടിയ 418 ബാറുകള്‍ക്കുപുറമെ
പ്രവര്‍ത്തിച്ചുവരുന്ന 312 ബാറുകളും ഉടന്‍ പൂട്ടുമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി. ഈ ബാറുകള്‍ പൂട്ടാന്‍ മാര്‍ച്ച് 31 വരെ കാത്തിരിക്കേണ്ട
കാര്യമില്ലെന്ന നിയമോപദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ
പഞ്ചനക്ഷത്ര ഹോട്ടലുകളിലേത് ഒഴിച്ചുള്ള എല്ലാ ബാറുകളും പൂട്ടാന്‍
നിര്‍ദേശിക്കുന്ന യു.ഡി.എഫിന്റെ പുതിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം
നല്‍കിയതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
Friday, 22 August 2014
ബാര്‍ പ്രശ്‌നം: തീരുമാനമായെങ്കിലും ചേരിപ്പോര് തുടരുന്നു.
തിരുവനന്തപുരം : ബാര്‍പ്രശ്‌നത്തില്‍ തീരുമാനമെടുത്തെങ്കിലും
കോണ്‍ഗ്രസ്സിലും മുന്നണിയിലും അതിന്റെ പേരിലുള്ള തമ്മിലടി
അവസാനിക്കുന്നില്ല. ബാര്‍ തര്‍ക്കത്തിന് പരിഹാരമായെങ്കിലും
തീരുമാനത്തിലേക്കെത്തിയ വഴികളെക്കുറിച്ചും ഈ നിലപാടിന്റെ
ക്രെഡിറ്റിനെക്കുറിച്ചുമാണ് തര്‍ക്കം തുടരുന്നത്. മുഖ്യമന്ത്രിയെ
ഘടകകക്ഷികളും കെ.പി.സി.സി പ്രസിഡന്റും ഒറ്റപ്പെടുത്തിയെന്നാണ് ആക്ഷേപം.
മഴക്കെടുതി തീരുന്നില്ല; പലയിടത്തും ഉരുള്‍പ്പൊട്ടല്‍.
കോഴിക്കോട് : സംസ്ഥാനത്ത് വെള്ളിയാഴ്ച്ച തുടങ്ങിയ കനത്ത മഴ തുടരുകയാണ്.
കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് മഴ കൂടുതല്‍ നാശം
വിതച്ചത്. കോഴിക്കോട് മിഠായി തെരുവില്‍ മരം വീണ് ഗതാഗതം സ്തംഭിച്ചു.
കെ.ടി.ഡി.സി ഹോട്ടലിന് തൊട്ടരികിലെ മരമാണ് കടപുഴകി വീണത്. നഗരത്തില്‍
പലയിടങ്ങളിലും വെള്ളം കയറിയതും ഗതാഗതകുരുക്കിന് കാരണമായി.
Sunday, 17 August 2014
മാധ്യമങ്ങള്‍ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ ജനാധിപത്യം ശക്തിപ്പെടുന്നു- മുഖ്യമന്ത്രി.
കോട്ടയം: മാധ്യമങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍
ജനാധിപത്യം ശക്തിപ്പെടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള ന്യൂസ്
പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ 16-ാം സംസ്ഥാന സമ്മേളനം കോട്ടയം വിമലഗിരി
കത്തീഡ്രല്‍ ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പത്രജീവനക്കാരുടെ ആവശ്യങ്ങളോട് സൗഹാര്‍ദ്ദപരമായ സമീപനമാണ്
ഗവണ്‍മെന്റിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മഴയും ഉരുള്‍പൊട്ടലും ഉത്തരാഖണ്ഡില്‍ 27 മരണം.
ഡെറാഡൂണ്‍: കനത്ത മഴയിലും ഉരുള്‍പൊട്ടലിലും ഉത്തരാഖണ്ഡില്‍ കഴിഞ്ഞ രണ്ടുദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 27 ആയി.
തോരാമഴയെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ശനിയാഴ്ച ഡെറാഡൂണ്‍ ജില്ലയിലെ രജ്പുര്‍ മേഖലയില്‍ ഉരുള്‍പൊട്ടി കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. ഇതോടെ ജൂണ്‍മുതല്‍ കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 57 ആയി.

ന്യൂനപക്ഷപ്രീണനമെന്ന പ്രതീതി തിരിച്ചടിക്ക് കാരണമായി-ആന്റണി സമിതി.
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ന്യൂനപക്ഷ പ്രീണനം നടത്തുകയാണെന്ന പ്രതീതി
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് എ.കെ.ആന്റണിയുടെ
നേതൃത്വത്തിലുള്ള നാലംഗസമിതിയുടെ റിപ്പോര്‍ട്ട്.
മതനിരപേക്ഷതയും വര്‍ഗീയതയും തമ്മിലുള്ള പോരാട്ടമായി ചിത്രീകരിച്ച പ്രചാരണം പാര്‍ട്ടിക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തെന്നും കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും വിവിധ സംസ്ഥാനങ്ങളിലെ പാര്‍ട്ടി സര്‍ക്കാറുകള്‍ക്കെതിരെയും മുഖ്യമന്ത്രിമാര്‍ക്കെതിരെയുമുള്ള ഭരണവിരുദ്ധ വികാരവും തോല്‍വിക്കുള്ള മറ്റു കാരണങ്ങളായി. ആന്റണിക്ക് പുറമെ, മുകുള്‍ വാസ്‌നിക്, ആര്‍.സി.ഖുണ്ഡ്യ അവിനാശ് പാണ്ടെ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.

നെയ്യാറ്റിന്‍കര കഞ്ചാവുമായി പിടിയില്‍.
നെയ്യാറ്റിന്‍കര: കഞ്ചാവ് വില്‍പ്പന നടത്തിയ സ്ത്രീയെ എക്‌സൈസ്
റേഞ്ച് സംഘം പിടികൂടി. പെരുമ്പഴുതൂര്‍ കല്ലുമ്മലയില്‍ അമ്പിളി (39) ആണ്
അറസ്റ്റിലായത്. ഇവരില്‍ നിന്ന് 280 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. 10 ഗ്രാമം
വീതമുള്ള 28 പൊതികളില്‍ കഞ്ചാവ് ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
നേരത്തെ നിരവധി കഞ്ചാവ്, മദ്യവില്‍പ്പന കേസുകളില്‍ പ്രതിയാണ് അമ്പിളി.
പോലീസിനെയും എക്‌സൈസിനെയും കണ്ടാല്‍ ആത്മഹത്യാ ഭീഷണി മുഴക്കി
രക്ഷപ്പെടുന്നതാണ് പതിവ്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. എസ്. ശോഭനകുമാര്‍,
അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ. വിജയന്‍, എം.എസ്. മോഹന്‍രാജ്,
പ്രിവന്റീവ് ഓഫീസര്‍മാരായ പദ്മകുമാര്‍, പി. ലോറന്‍സ്, സിവില്‍ ഓഫീസര്‍മാരായ
ഏലിയാസ് റോയ്, കെ. ആര്‍. രഞ്ജിത്ത്, ജയപ്രകാശ്, അനിത എന്നിവര്‍ റെയ്ഡില്‍
പങ്കെടുത്തു.
നാഗര്‍കോവിലില്‍ വ്യാജനോട്ട് സംഘം പോലീസ് പിടിയില്‍.
നാഗര്‍കോവില്‍: നാഗര്‍കോവിലില്‍ വാടകയ്ക്ക് മുറിയെടുത്ത്
വ്യാജനോട്ട് പ്രിന്റ്‌ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ്
അറസ്റ്റുചെയ്തു. വടശ്ശേരി വെള്ളാളര്‍ കീഴേ തെരുവിലെ തങ്കരാജ് (62),
വടശ്ശേരി അറകുവിളയിലെ മുത്തുസ്വാമി (52) എന്നിവരാണ് പോലീസ്
പിടിയിലായത്.നഗരസഭാ ഓഫീസിനടുത്തുള്ള സ്വകാര്യ ഹോട്ടല്‍ മുറിയില്‍നിന്നാണ്
രണ്ടുപേരെയും പോലീസ് അറസ്റ്റുചെയ്തത്.
അമിതവേഗക്കാര്‍ സൂക്ഷിക്കുക; ക്യാമറക്കണ്ണുകള്‍ പിന്നിലുണ്ട്.
ആറ്റിങ്ങല്‍: ദേശീയപാതയുള്‍പ്പെടെയുള്ള റോഡുകളില്‍
അപകടമരണങ്ങള്‍ക്കിടയാക്കുന്നത് അമിതവേഗമെന്ന് പോലീസ്. വാഹനങ്ങളില്‍
ചീറിപ്പായുന്നവരെ പിടികൂടി കര്‍ശനമായ ശിക്ഷാ നടപടികള്‍ക്ക്
വിധേയരാക്കാനുള്ള നടപടികള്‍ പോലീസ് തുടങ്ങിയിട്ടുണ്ട്.
ക്യാമറാസംവിധാനങ്ങള്‍ ശക്തിപ്പെടുത്തിക്കൊണ്ടാണ് പോലീസ് ഇതിനായിറങ്ങുന്നത്.
ഇരുചക്രവാഹനങ്ങളിലെ സാഹസികയാത്രകള്‍ അപകടനിരക്ക് കൂട്ടിയതായി പോലീസ്
ചൂണ്ടിക്കാട്ടുന്നു.
വിഷപ്പാമ്പിനെ നാവില്‍ കൊത്തിച്ച് ലഹരിയിലാകുന്ന യുവാവ് അറസ്റ്റില്‍.
കൊല്ലം: കൂടുതല്‍ ലഹരിതേടി വിഷമുള്ള പാമ്പിനെ സ്വന്തം നാവില്‍
കൊത്തിക്കുന്ന യുവാവിനെ കൊല്ലത്ത് എക്‌സൈസ് ഷാഡോ സംഘം അറസ്റ്റ് ചെയ്തു.
കഞ്ചാവ് ഉപയോഗിച്ചിരുന്ന ഇയാള്‍ അതിന്റെ ലഹരി പോരാഞ്ഞാണ് പാമ്പിനെ
നാവിനടിയില്‍ കൊത്തിച്ച് സംതൃപ്തിയടഞ്ഞിരുന്നത്.
കേരളപുരം വയലിത്തറ പാലവിള ന്യൂ മന്‍സിലില്‍ മാഹിന്‍ഷാ(19)യാണ് പാമ്പിന്‍ ലഹരിയുടെ ഉപഭോക്താവ്. 50 പൊതി കഞ്ചാവും ഇയാളില്‍നിന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.സുരേഷിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ഷാഡോ സംഘം കണ്ടെടുത്തു.

കെ എസ് ആര്‍ ടി സിക്ക് ബസ് വാങ്ങാന്‍ 260 കോടി ഹഡ്കോ വായ്പ.
തിരുവനന്തപുരം: കെ.എസ്. ആര്‍.ടി.സിക്ക് പുതിയ 1500 ബസുകള്‍ വാങ്ങാന്‍
ഹഡ്കോ വായ്പ നല്‍കും. 260 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പയെടുക്കാന്‍
സര്‍ക്കാരും കെ.എസ്.ആര്‍.ടി.സിക്ക് അനുമതി നല്‍കി.
എട്ടുവര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയിലാണ് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുക. 11 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്.
എട്ടുവര്‍ഷത്തെ തിരിച്ചടവ് വ്യവസ്ഥയിലാണ് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ വായ്പ അനുവദിക്കുക. 11 ശതമാനമാണ് പലിശ നിശ്ചയിച്ചിട്ടുള്ളത്.
കോഴിക്കോട്ട് സ്‌കൂള്‍ അധ്യാപകന്‍ 21 കുട്ടികളെ പീഡിപ്പിച്ചതായി പരാതി.
കോഴിക്കോട്: കോഴിക്കോട് സാമൂതിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ചിത്രകലാ
അധ്യാപകന്‍ 21 വിദ്യാര്‍ഥികളെ പീഡിപ്പിച്ചതായി പരാതി. അഞ്ചാം ക്ലാസിലെയും
ഏഴാം ക്ലാസിലേയും പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി.
രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തുവന്നത്. നിരവധി കാലമായി തുടരുന്ന ഈ
പീഡനത്തിനെതിരെ പ്രതികരിച്ച പി.ടി.എ. പ്രസിഡന്റിനെ തല്‍സ്ഥാനത്ത് നിന്ന്
നീക്കിയതായി രക്ഷിതാക്കള്‍ പരാതിപ്പെട്ടു. സംഭവം പുറത്തുവന്നതിനെ
തുടര്‍ന്ന് അധ്യാപകന്‍ ഇപ്പോള്‍ അവധിയിലാണ്.
ബാര്‍ വടംവലി യു.ഡി.എഫിലേക്ക്; പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കുന്നു.
Friday, 15 August 2014
മിനിറ്റില്‍ 7000 തീവണ്ടി ടിക്കറ്റ്; സംവിധാനമായി.
ന്യൂഡല്‍ഹി: ഐ.ആര്‍.സി.ടി.സി വെബ്‌സൈറ്റിലൂടെയുള്ള െറയില്‍വേ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കി പുതിയ സംവിധാനം നിലവില്‍വന്നു.
മിനിറ്റില്‍ 7200 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്ന സംവിധാനമാണ് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വികസിപ്പിച്ചത്. ഇതുവരെ മിനിറ്റില്‍ 2000 ടിക്കറ്റുകള്‍ മാത്രമേ ബുക്കുചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതിന്റെ ഉദ്ഘാടനം റെയില്‍വേമന്ത്രി സദാനന്ദഗൗഡ നിര്‍വഹിച്ചു.

ഏഴ് ദിവസത്തിനകം റോഡ് നന്നാക്കിയില്ലെങ്കില്‍ ടോള്‍ നിര്‍ത്തുമെന്ന് എറണാകുളം കളക്ടര്‍.
കൊച്ചി: കുഴികള്‍ അടച്ച് ഒരാഴ്ചയ്ക്കകം ദേശീയപാത നന്നാക്കിയില്ലെങ്കില്‍
ടോള്‍ പിരിവ് തടയുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എം.ജി. രാജമാണിക്യം.
ഇതിനുള്ള കര്‍ശന നിര്‍ദേശവുമായി ദേശീയപാതാ അതോറിട്ടിക്ക് നോട്ടീസ് നല്‍കി.
അറ്റകുറ്റപ്പണികള്‍ നടത്താത്ത, നാഷണല്‍ ഹൈവേയുടെ ജില്ലാ പരിധിയില്‍
നേരിട്ട് സഞ്ചരിച്ച് ബോധ്യപ്പെട്ടിട്ടാണ് കളക്ടര്‍ ടോള്‍പിരിവ്
നിര്‍ത്തിക്കുമെന്ന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
സൗജന്യ കാന്‍സര്‍ ചികിത്സ, കാല്‍ലക്ഷം കുടുംബങ്ങള്‍ക്ക് വീട്: മുഖ്യമന്ത്രി.
തിരുവനന്തപുരം: രണ്ടുവര്‍ഷത്തിനുള്ളില്‍ കാല്‍ലക്ഷം കുടുംബങ്ങള്‍ക്ക് വീട്
നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ചെലവ്കുറഞ്ഞ പരിസ്ഥിതി
സൗഹൃദ വീടുകള്‍ നിര്‍മിക്കാനാണ് തീരുമാനം. തലസ്ഥാനത്ത് നടന്ന
സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടി ഇക്കാര്യം പ്രഖ്യാപിച്ചത്.
രാഷ്ട്ര പുനര്‍നിര്‍മാണം ലക്ഷ്യം: നരേന്ദ്രമോദി.
ന്യൂഡല്‍ഹി: രാഷ്ട്ര പുനര്‍നിര്‍മാണമാണ് തന്റെ ലക്ഷ്യമെന്ന് പ്രധാമന്ത്രി
നരേന്ദ്രമോദി. ഇന്ത്യയുടെ അറുപത്തിയെട്ടാം സ്വാതന്ത്ര്യദിനത്തില്‍
രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാരിദ്രനിര്‍മാര്‍ജനത്തിനൊപ്പം
രാജ്യത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കാനാണ് ശ്രമം. അതിനായി
ഇടുങ്ങിയ ചിന്താഗതിയും വര്‍ഗീയതയും വെടിഞ്ഞ് എല്ലാ ഭാരതീയരും
ഒന്നിച്ചുപ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Thursday, 14 August 2014
മതംമാറ്റത്തിന് ശ്രമം: നാല് സ്ത്രീകളെ പോലീസിലേല്പിച്ചു.
മംഗലാപുരം: മതംമാറ്റത്തിന് പ്രേരിപ്പിച്ചുവെന്നാരോപിച്ച് നാല്
സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്പിച്ചു. ഉപ്പിനങ്ങാടി
പുലിത്താടിയിലാണ് സംഭവം. ഇവിടത്തെ ഒരു കുടുംബത്തെ മതംമാറ്റാന്‍
ശ്രമിച്ചുവെന്നാണ് നാട്ടുകാരുടെ ആരോപണം.
ഗോലിത്തോട്ടുവിലെ നാലുസ്ത്രീകളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചു. പുലിത്താടിയിലെ വീട്ടില്‍ ഇവര്‍ കയറിയ ഉടന്‍ നാട്ടുകാരില്‍ ചിലര്‍ വീടുവളഞ്ഞു. പിന്നീട് പോലീസിനെ വിളിച്ചു. സ്ത്രീകളില്‍നിന്ന് ചില ലഘുലേഖകള്‍ പിടിച്ചെടുത്തു.
ഈ മേഖലയിലെ പലവീടുകളിലും ഇവര്‍ കയറി മതപരിവര്‍ത്തനശ്രമം നടത്തുന്നതായി പഞ്ചായത്തംഗം സുരേഷ് അത്രാമജലു പരാതിപ്പെട്ടു.

പെട്രോള്‍ വില രണ്ടര രൂപ വരെ കുറയും.
ന്യൂഡല്‍ഹി: പെട്രോള്‍ വില വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ 1.89
രൂപ മുതല്‍ 2.38 രൂപ വരെ കുറയുമെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര
പ്രധാന്‍ അറിയിച്ചു. പെട്രോള്‍ വില നിയന്ത്രണം എടുത്തുകളഞ്ഞശേഷം
ആദ്യമായിട്ടാണ് വില കുറയ്ക്കല്‍ മന്ത്രി തന്നെ ട്വിറ്ററിലൂടെ
പ്രഖ്യാപിക്കുന്നത്. വില കുറയ്ക്കുന്നതിന് 31 മണിക്കൂര്‍ മുമ്പാണ് വില
കുറയ്ക്കല്‍ പ്രഖ്യാപിക്കുന്നത്.
ആഗസ്ത് ഒന്നിന് പെട്രോളിന് 1.09 രൂപ കുറച്ചിരുന്നു.
ആഗസ്ത് ഒന്നിന് പെട്രോളിന് 1.09 രൂപ കുറച്ചിരുന്നു.
തിരുവനന്തപുരം-നിസാമുദ്ദീന്‍,തിരുവനന്തപുരം-ബാംഗ്ലൂര്‍ വണ്ടികളുടെ സമയക്രമമായി.
നിസാമുദ്ദീന്‍ വണ്ടി- ബുധന്‍, ശനി
ബാഗ്ലൂര്‍ വണ്ടി-ഞായര്‍, വ്യാഴം
കാസര്‍കോട്- ബൈന്ദൂര്‍ പാസഞ്ചര്‍ രാവിലെ 6.40ന്
ബാഗ്ലൂര്‍ വണ്ടി-ഞായര്‍, വ്യാഴം
കാസര്‍കോട്- ബൈന്ദൂര്‍ പാസഞ്ചര്‍ രാവിലെ 6.40ന്
ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ സീറ്റൊഴിവ്.
തിരുവനന്തപുരം: ഐ.എച്ച്.ആര്‍.ഡി. ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ്
സയന്‍സില്‍ ഒന്നാംവര്‍ഷ ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്സി.
ഇലക്ട്രോണിക്‌സ് കോഴ്‌സിലേക്ക് സീറ്റൊഴിവുണ്ട്. ഫോണ്‍: 0471-2234374.
വേണാട് ചിട്ടിത്തട്ടിപ്പ്: പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി.
വെള്ളനാട്: നിക്ഷേപകരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ വേണാട്
ചിട്ടിഫണ്ട് ഉടമയെയും ബന്ധുക്കളെയും ആര്യനാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി
തെളിവെടുപ്പ് നടത്തി.
ഉറിയാക്കോട് ആര്‍.എസ്. ആന്‍ഡ് സണ്‍സ് വേണാട് ചിട്ടിഫണ്ട് മാനേജിങ് ഡയറക്ടര്‍ അനു (30), ചെയര്‍മാന്‍ രവീന്ദ്രന്‍ (60), രവീന്ദ്രന്റെ ഭാര്യ സരള (52) എന്നിവരെയാണ് ആര്യനാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങി വെള്ളനാട്ടെ മുഖ്യഓഫീസിലും വീട്ടിലുമായി തെളിവെടുപ്പ് നടത്തിയത്.
പോണ്ടിച്ചേരിയില്‍ നിന്ന് പോലീസ് പിടിയിലായ പ്രതികളെ കഴിഞ്ഞ 9ന് നെടുമങ്ങാട് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ആര്യനാട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് പ്രതികളെ തെളിവെടുപ്പ് നടത്തുന്നതിനായി മൂന്നുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയത്.

പൈലറ്റുമാരുടെ അശ്രദ്ധ: വിമാനം അപകടഭീഷണി നേരിട്ടു.
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ അശ്രദ്ധയെ തുടര്‍ന്ന് മുംബൈ-ബ്രസല്‍സ് ജെറ്റ്
എയര്‍വെയ്‌സ് വിമാനം അപകടഭീഷണി നേരിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച മുംബൈയില്‍
നിന്ന് ബ്രസല്‍സിലേക്ക് പോയ വിമാനമാണ് അപകടസാധ്യതയിലൂടെ കടന്നുപോയത്.
തുര്‍ക്കിക്ക് മുകളില്‍ അങ്കാരയിലെ വ്യോമപാതയില്‍ വച്ച് വിമാനം പെട്ടെന്ന്
5000 അടി താഴേക്ക് പോകുകയായിരുന്നു.
അടച്ച ബാറുകളില്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി.
കൊച്ചി: നിലവാരമില്ലാത്തതിനെത്തുടര്‍ന്ന് അടച്ചുപൂട്ടിയ 418 ബാറുകളില്‍
പരിശോധന നടത്തണമെന്ന് ഹൈക്കോടതി. അടച്ച ബാറുകളില്‍ നിലവാരമുള്ളവ
ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഇതിനുവേണ്ടി എക്‌സൈസ് കമ്മീഷണറും
നികുതിവകുപ്പ് സെക്രട്ടറിയും ഉള്‍പ്പെട്ട സമിതി രൂപവ്തകരിക്കണം.
പരിശോധനയ്ക്കുശേഷം 26 ന് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും
ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. മദ്യനയം സംബന്ധിച്ച തീരുമാനവും ഈദിവസം
ഹൈക്കോടതിയെ അറിയിക്കണം.
ബെനറ്റിന്റെ സാഥാനാര്‍ഥിത്വം: സി.പി.ഐയില്‍ വീണ്ടും നടപടി.
തിരുവനന്തപുരം: ബെനറ്റ് അബ്രഹാമിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ചുള്ള
വിവാദത്തില്‍ സി.പി.ഐയില്‍ വീണ്ടും നടപടി. ഇന്നു ചേര്‍ന്ന ജില്ലാ
എക്‌സിക്യൂട്ടിവ് യോഗത്തില്‍ ജില്ലാ കമ്മറ്റി അംഗമായിരുന്ന ആര്‍ സുശീലനെ
സി.പി.ഐ തരം താഴ്ത്തി. ഉച്ചക്കാട് ബ്രാഞ്ച് കമ്മറ്റിയിലേക്കാണ് സുശീലനെ തരം
താഴ്ത്തിയിരിക്കുന്നത്.
വൈദ്യുതി നിരക്ക് കൂട്ടി: സ്ലാബുകള്‍ പുനര്‍നിര്‍ണയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. ആദ്യ
നാല്‍പ്പത് യൂണിറ്റിലെ സൗജന്യം ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാത്രമായി
പരിമിതപ്പെടുത്തി. ആദ്യ 40 യൂണിറ്റിന് ഇപ്പോഴത്തെ 1.50 രൂപ തുടരും.
നാല്‍പത് യൂണിറ്റിന്റെ വീതം സ്ലാബുകളായിരുന്നത് 50 യൂണിറ്റിന്റെ
സ്ലാബുകളാക്കി പുനര്‍നിര്‍ണയിച്ചു. 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി
Tuesday, 12 August 2014
പ്ലസ് ടു: സര്‍ക്കാറിന് കോടതിയുടെ പരീക്ഷ.
കൊച്ചി: പുതിയ പ്ലസ് ടു സ്‌കൂളുകളും ബാച്ചുകളും അനുവദിച്ചത്
സുതാര്യമായിട്ടാണോ എന്ന് ഹൈക്കോടതി പരിശോധിക്കുന്നു. പുതിയ പ്ലസ് ടു
അനുവദിച്ചതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസ്
പി.ആര്‍. രാമചന്ദ്ര മേനോന്‍ നിര്‍ദേശം നല്‍കി. കേസ് ബുധനാഴ്ച പരിഗണിക്കും.
പുതിയ സ്‌കൂളും ബാച്ചും അനുവദിക്കുന്നതില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ അവഗണിച്ചോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
പുതിയ സ്‌കൂളും ബാച്ചും അനുവദിക്കുന്നതില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ശുപാര്‍ശ സര്‍ക്കാര്‍ അവഗണിച്ചോ എന്ന് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
ജപ്തിചെയ്ത വീട് തിരികെ നല്‍കി; അമ്മയ്ക്കും മക്കള്‍ക്കും തലചായ്ക്കാനിടമായി.
പൂവാര്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബാങ്ക് ജപ്തിചെയ്ത വീട് തിരികെ
നല്‍കി. ഇതോടെ അമ്മയ്ക്കും മൂന്ന് മക്കള്‍ക്കും തലചായ്ക്കാനിടമായി. പരണിയം
വരിക്കപ്ലൂവ് തൃത്വപല്ലവിയില്‍ അനിതാ റോസ്ലറ്റ്, മക്കളായ ആല്‍ലറ്റ്,
ആഷ്‌ലറ്റ്, ആന്‍സ്ലറ്റ് എന്നിവരാണ് 19 ദിവസങ്ങള്‍ക്കുശേഷം സ്വന്തം
വീട്ടില്‍ കയറിയത്. കഴിഞ്ഞ 23 നാണ് ഇവര്‍ താമസിച്ചിരുന്ന വീടും സ്ഥലവും
പ്രദേശത്തെ ഒരു ദേശസാല്‍കൃത ബാങ്ക് ജപ്തി ചെയ്തത്. തുടര്‍ന്ന് നിരാലംബരായ
കുടുംബം ഷോര്‍ട്ട് സ്റ്റേ ഹോമിലായിരുന്നു താമസം.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ പലതവണ തുറന്നതായി റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ പലതവണ
തുറന്നിട്ടുണ്ടെന്ന് മുന്‍ സി.എ.ജി വിനോദ് റായിയുടെ റിപ്പോര്‍ട്ട്. 1990
ല്‍ രണ്ട് തവണയും 2002 ല്‍ അഞ്ച് തവണയും നിലവറ തുറന്നതായിട്ടാണ്
റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹസര്‍ രേഖകളില്‍ ഇത് വ്യക്തമാണെന്നാണ്
അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. ബി നിലവറയില്‍ നിന്ന്
സ്വര്‍ണപാത്രങ്ങളുടെ വെള്ളിക്കട്ടികളും കണ്ടെത്തിയിട്ടുണ്ടെന്നും
റിപ്പോര്‍ട്ടില്‍ പറയുന്നു.
പാലക്കാട് കോച്ച് ഫാക്ടറി റീടെന്‍ഡര്‍ ചെയ്യും.
ന്യൂഡല്‍ഹി: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി
ഡിസംബറില്‍ റീടെന്‍ഡര്‍ ചെയ്യും. റെയില്‍വെ വികസനത്തെക്കുറിച്ച് കേരളത്തിലെ
എം.പിമാരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി സദാനന്ദ ഗൗഡയാണ് ഇക്കാര്യം
അറിയിച്ചത്. പാലക്കാട് കോച്ച് ഫാക്ടറിയില്‍ അലുമിനിയം കോച്ച് മാത്രം
നിര്‍മ്മിച്ചാല്‍ മതിയെന്നും തീരുമാനമായി.
ഷൊര്‍ണൂര്‍-മംഗലാപുരം പാത വൈദ്യുതീകരണം 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കും. പാലക്കാട്-പൊള്ളാച്ചി ഗേജ് മാറ്റം 2015 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം എം.പിമാരെ അറിയിച്ചു.
പാന്‍ട്രി കാറില്ലാതെ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന 10 തീവണ്ടികളില്‍ പാന്‍ട്രികാര്‍ ഏര്‍പ്പെടുത്താനും തീരുമാനമായി. അങ്കമാലി ശബരിപാത ആദ്യ ഘട്ടത്തില്‍ എരുമേലി വരെ പണിപൂര്‍ത്തിയാക്കും.

എംഎല്‍എ ഹോസ്റ്റലില്‍ പോയിട്ടില്ലെന്ന് ബിന്ധ്യാസ്.
തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലില്‍ താനൊരിക്കല്‍ പോലും
പോയിട്ടില്ലെന്ന് ബ്ലാക്ക് മെയില്‍ കേസ് പ്രതികളിലൊരാളായ ബിന്ധ്യാസ്
തോമസ്.
തെളിവെടുപ്പിനായി കൊണ്ടുപോയ പല ഹോട്ടലുകളിലും താന്‍ താമസിച്ചിട്ടില്ല. തന്നെ മനപ്പൂര്‍വം കുടുക്കാനാണ് ശ്രമമെന്നും ബിന്ധ്യാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴാണ് തനിക്ക് ചുറ്റുംകൂടിയ മാധ്യമപ്രവര്‍ത്തകരോട് ബിന്ധ്യാസ് സംസാരിച്ചത്.

മോദിയുടെ കാലം വര്‍ഗീയ സംഘര്‍ഷങ്ങളുടേത്: സോണിയ.
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണകാലം വര്‍ഗീയ
സംഘര്‍ഷങ്ങളുടെയും കാലമാണെന്ന് യു.പി.എ അധ്യക്ഷ സോണിയാഗാന്ധി.
തിരുവനന്തപുരത്ത് കെ.പി.സി.സി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ഭരണത്തിലിരുന്ന് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്കെതിരെ സംസാരിക്കുന്നവരെ എങ്ങനെയും വകവരുത്താനാണ് മോദിക്ക് താത്പര്യം. അല്ലാതെ ജനസേവനമല്ല.
ഭരണത്തിലിരുന്ന് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാരിന് താത്പര്യമെന്നും അവര്‍ കുറ്റപ്പെടുത്തി. തനിക്കെതിരെ സംസാരിക്കുന്നവരെ എങ്ങനെയും വകവരുത്താനാണ് മോദിക്ക് താത്പര്യം. അല്ലാതെ ജനസേവനമല്ല.
അഞ്ച് മലയാളികള്‍ക്ക് അര്‍ജ്ജുന അവാര്‍ഡ്.
ന്യൂഡല്‍ഹി: മികച്ച കായികതാരങ്ങള്‍ക്ക് രാജ്യം
നല്‍കുന്ന ഉന്നത ബഹുമതിയായ അര്‍ജ്ജുന അവാര്‍ഡിന് അഞ്ച് മലായാളികള്‍
അര്‍ഹരായി. വോളിബോള്‍ താരം ടോം ജോസഫ്, അത്‌ലറ്റിക്‌സ് താരം ടിന്റു
ലൂക്ക, ബാസ്‌ക്കറ്റ് ബോള്‍ താരം ഗീതു അന്ന ജോസ്, തുഴച്ചില്‍ താരം സജി
തോമസ്, ബാഡ്മിന്റന്‍ താരം വി. ദിജു എന്നിവര്‍ക്കാണ് അവാര്‍ഡ്. ഈ വര്‍ഷം
ഖേല്‍രത്‌ന പുരസ്‌ക്കാരം ആര്‍ക്കും നല്‍കുന്നില്ലെന്ന് അവാര്‍ഡ് കമ്മറ്റി
അധ്യക്ഷനായ കപില്‍ ദേവ് പറഞ്ഞു.
Saturday, 9 August 2014
കാറില്‍ സ്പിരിറ്റ് കടത്ത്: ഒരാള്‍ അറസ്റ്റില്‍.
തിരുവനന്തപുരം: കാറില്‍ സ്പിരിറ്റ് കടത്തിയ സംഭവവുമായി
ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര കുളത്തൂര്‍
ഉച്ചക്കട കിഴക്കുകര പുതുവല്‍ പുത്തന്‍വീട്ടില്‍ ബിനുവിനെയാണ്(27)
മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട് വഴി സ്പിരിറ്റ് കടത്തുന്ന സംഘത്തിന്റെ തലവനും പോലീസ് പിടിയിലായതായാണ് സൂചന. പോലീസ് പരിശോധനക്കിടെ കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പാര്‍ക്കിങ് ഗ്രൗണ്ടില്‍ ഉപേക്ഷിച്ച ശേഷം ബിനു ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് നടന്ന തിരിച്ചിലിലാണ് ഇയാള്‍ പോലീസ് പിടിയിലായത്.

നാളികേരത്തിന് പ്രത്യേക പാക്കേജ് വേണം.
ന്യൂഡല്‍ഹി: നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി
പരിഹരിക്കുന്നതിന് ആവശ്യമായ പാക്കേജ് കേന്ദ്രസര്‍ക്കാര്‍
പ്രഖ്യാപിക്കണമെന്ന് എം.െക. രാഘവന്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
നാളികേരം, വെളിച്ചെണ്ണ, ഇളനീര് തുടങ്ങിയവ വന്‍തോതില്‍ വ്യാവസായികമായി ഉപയോഗപ്പെടുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് ആശ്വാസകരമായ നടപടിയില്ല.
പ്രകൃതിദുരന്തത്തിലും പാമ്പുകടിയേറ്റും മരിക്കുന്നവരുടെ ആശ്രിതര്‍ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിന് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്ന പാക്കേജ് നടപ്പില്‍ വരുത്തണമെന്നും രാഘവന്‍ പറഞ്ഞു.

കുട്ടി കുഴല്‍ക്കിണറില്‍ വീണ സംഭവം: രക്ഷാപ്രവര്‍ത്തനം നിര്‍ത്തി.
ബാംഗ്ലൂര്‍: ബാഗല്‍കോട്ട് സെലിക്കേരിയില്‍ കരിമ്പിന്‍തോട്ടത്തിലെ
ഉപയോഗ്യശൂന്യമായ കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരന്‍ തമ്മണ്ണ ഹട്ടിയെ
പുറത്തെടുക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവെച്ചു. കുട്ടി
മരിച്ചതായ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ സ്ഥിരീകരണവും സാമാന്തരമായി
കുഴിയെടുക്കുന്നതിലെ മണ്ണിടിച്ചില്‍ ഭീതിയുമാണ് കാരണം. സംസ്ഥാനത്ത്
ആദ്യമായാണ് അപകടത്തില്‍പ്പെട്ട കുട്ടിയെ പുറത്തെടുക്കുംമുമ്പ്
രക്ഷാപ്രവര്‍ത്തനം നിര്‍ത്തുന്നത്. ബാഗല്‍കോട്ടില്‍ മന്ത്രി എസ്. ആര്‍.
പാട്ടീലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗമാണ് തീരുമാനമെടുത്തത്.
കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും രക്ഷാപ്രവര്‍ത്തനം
നിര്‍ത്തിവെക്കണമെന്നും പിതാവ് ഹനുമന്ത ഹട്ടി നേരത്തേ
ആവശ്യപ്പെട്ടിരുന്നു.
ചൈനയെ ശത്രുരാജ്യമായി കാണരുതെന്ന് ഇന്ത്യയോട് അമേരിക്ക.
ന്യൂഡല്‍ഹി: ചൈനയെ ഇനിയും ശത്രുരാജ്യമായി കാണരുതെന്ന് ഇന്ത്യയോട്
അമേരിക്ക. ഇന്ത്യയും അമേരിക്കയുംതമ്മില്‍ പ്രതിരോധമേഖലയിലെ സഹകരണം കൂടുതല്‍
ശക്തിപ്പെടുത്തണമെന്നും സുരക്ഷാ സഹകരണത്തില്‍ ജപ്പാനെക്കൂടി
പങ്കാളിയാക്കണമെന്നും യു.എസ്. പ്രതിരോധ സെക്രട്ടറി ചക് ഹേഗല്‍ ഡല്‍ഹിയില്‍
ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പറഞ്ഞു.
കിങ്ഫിഷറിന് 950 കോടി വായ്പ: ഐ.ഡി.ബി.ഐ.ക്കെതിരെ അന്വേഷണം.
ന്യൂഡല്‍ഹി: മദ്യവ്യവസായി വിജയ് മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്
950 കോടി വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ്
ബാങ്ക് ഓഫ് ഇന്ത്യ (ഐ.ഡി.ബി.ഐ.) ക്കെതിരെ സി.ബി.ഐ. അന്വേഷണം. സാമ്പത്തിക
പ്രതിസന്ധിയിലായ കിങ്ഫിഷറിന് ഇത്രയും വലിയ തുക എങ്ങനെ നല്‍കിയെന്നതിന്
ബാങ്കിന് കൃത്യമായ മറുപടി നല്‍കാനായില്ലെന്ന് സി.ബി.ഐ. അധികൃതര്‍ പറഞ്ഞു.
Saturday, 2 August 2014
ഗവ. ടി. ടി. ഐയില്‍ സീറ്റൊഴിവ്.
നെയ്യാറ്റിന്‍കര: ഊരൂട്ടുകാല ഗവ. ടി. ടി. ഐയില്‍ ഒന്നാംവര്‍ഷ ഡി.
എഡ് കോഴ്‌സിന് സീറ്റൊഴിവുണ്ട്. അപേക്ഷകള്‍ കിള്ളിപ്പാലത്തെ വിദ്യാഭ്യാസ
ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കേണ്ടതാണ്. ടി. ടി. ഐയില്‍ ഒന്നാം
വര്‍ഷ ഡി. എഡ് ക്ലാസ്സുകള്‍ നാലിന് ആരംഭിക്കും.
ജില്ലയില്‍ പരക്കെ മഴ; നഗരം പകര്‍ച്ചവ്യാധി ഭീഷണിയില്‍.
തിരുവനന്തപുരം: ജില്ലയില്‍ വെള്ളിയാഴ്ച ശക്തമല്ലെങ്കിലും പരക്കെ മഴ
പെയ്തു. എന്നാല്‍ കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. വട്ടപ്പാറ വില്ലേജ്
ഓഫീസിന് മുകളിലൂടെ വന്‍മരം കടപുഴകി വീണു. മഴ കനത്തതോടെ നഗരത്തിലെ താഴ്ന്ന
പ്രദേശങ്ങള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് വട്ടപ്പാറ വില്ലേജ് ഓഫീസിന് മുകളിലൂടെ മരം കടപുഴകി വീണത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല. മരം വീണത് കാരണം വില്ലേജ് ഓഫീസിന് കേടുപാടുകളുണ്ടായി.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് വട്ടപ്പാറ വില്ലേജ് ഓഫീസിന് മുകളിലൂടെ മരം കടപുഴകി വീണത്. എന്നാല്‍ ആര്‍ക്കും പരിക്കില്ല. മരം വീണത് കാരണം വില്ലേജ് ഓഫീസിന് കേടുപാടുകളുണ്ടായി.
പ്ലസ്ടു അനുവദിക്കല്‍: മാനദണ്ഡം എന്തെന്ന് ഹൈക്കോടതി.
കൊച്ചി: സംസ്ഥാനത്ത് പ്ലസ് ടു കോഴ്‌സുകള്‍ അനുവദിക്കാന്‍ എന്ത് മാനദണ്ഡമാണ്
സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി. ഹയര്‍സെക്കന്‍ഡറി ഡയറക്ടറുടെ
ശുപാര്‍ശയെ മറികടന്ന് കോഴ്‌സുകള്‍ അനുവദിച്ചതിന്റെ പശ്ചാത്തലത്തില്‍
സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എറണാകുളം തുറവൂര്‍ മാര്‍ അഗസ്റ്റിന്‍സ് സ്‌കൂളിലെ പ്ലസ്ടു പ്രവേശനം
താത്കാലികമായി തടഞ്ഞു.
നഷ്ടത്തിലായിട്ടും പഠിക്കാതെ കെ.എസ്.ആര്‍.ടി.സി; വോള്‍വോ ബസ്സില്‍ രണ്ട് ഡ്രൈവര്‍, ഒരു കണ്ടക്ടര്‍.
കൊച്ചി: അന്തര്‍സംസ്ഥാന വോള്‍വോ ബസ്സുകളില്‍ കണ്ടക്ടര്‍ക്ക് പകരം
ഡ്രൈവര്‍ കം കണ്ടക്ടര്‍ ലൈസന്‍സ് ഉള്ള ജീവനക്കാരെ നിയമിക്കണമെന്ന
ഡ്രൈവര്‍മാരുടെ ആവശ്യം മറികടക്കാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജ്‌മെന്റിന്റെ
പുതിയ നീക്കം. ഇതിനായി തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന്
പുറപ്പെടുന്ന അന്തര്‍ സംസ്ഥാന വോള്‍വോ ബസ്സുകള്‍ക്ക് തൃശ്ശൂര്‍, പാലക്കാട്
ഡിപ്പോകളില്‍ വെച്ച് ഡ്രൈവര്‍മാരെ മാറ്റാന്‍ സംവിധാനം ഏര്‍പ്പെടുത്തി.
ഇതോടെ ബസ് ഒന്നിന് രണ്ട് ഡ്രൈവര്‍മാരും ഒരു കണ്ടക്ടറും വേണ്ടിവരും.
സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്.
തിരുവനന്തപുരം: മോദി ഭക്തനായ സുരേഷ് ഗോപി മുഖ്യമന്ത്രിയെ രാഷ്ട്രീയം
പഠിപ്പിക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍
കുര്യാക്കോസ് അഭിപ്രായപ്പെട്ടു. സിനിമയില്‍ രാഷ്ട്രീയ നേതാക്കളെ
അധിക്ഷേപിക്കുമ്പോള്‍ കിട്ടുന്ന കൈയടി യഥാര്‍ഥ ജീവിതത്തില്‍
കിട്ടില്ലെന്ന് സുരേഷ് ഗോപി ഓര്‍ക്കണം. വമ്പ് പറച്ചില്‍ സിനിമയില്‍ മാത്രം
മതി. സുരേഷ് ഗോപിയുടെ ആദര്‍ശം സിനിമയില്‍ മാത്രമാണെന്നും ഡീന്‍
കുറ്റപ്പെടുത്തി
വിവരക്കേട് പറയരുത്: മുഖ്യമന്ത്രിക്കെതിരെ സുരേഷ്‌ഗോപി.
കൊല്ലം: ആറന്മുള വിമാനാത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍
ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സൂപ്പര്‍താരം സുരേഷ് ഗോപി. പ്രകൃതി
സംരക്ഷിക്കണമെന്ന കാര്യം പലപ്പോഴും മുഖ്യമന്ത്രി മറക്കുകയാണെന്ന് അദ്ദേഹം
കുറ്റപ്പെടുത്തി. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ്
മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിക്ക് വിവരമില്ലെങ്കില്‍ ആ വിവരക്കേട്
ജനങ്ങളോട് പറയരുത്. വായിച്ച് വിവരമില്ലെങ്കില്‍ അദ്ദേഹം വിവരമുള്ളവരോട്
ചോദിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗാന്ധി വിരുദ്ധ പരാമര്‍ശം: അരുന്ധതി റോയ് മാപ്പ് പറയണമെന്ന് ചെന്നിത്തല.
ന്യൂഡല്‍ഹി: ഗാന്ധിവിരുദ്ധ പരാമര്‍ശം നടത്തിയ അരുന്ധതി റോയ്
മാപ്പുപറയുന്നതാണ് ഉചിതമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
രാഷ്ട്രപിതാവിനെതിരെ നടത്തിയ പരാമര്‍ശം അപലപനീയമാണ്. അരുന്ധതി
റോയ്‌ക്കെതിരെ കടന്നപ്പള്ളി രാമചന്ദ്രന്‍ നല്‍കിയ പരാതി ഡി ജി പിയ്ക്ക്
കൈമാറിയിട്ടുണ്ടെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Subscribe to:
Posts (Atom)