തിരുവനന്തപുരം: കണ്ണൂരില്‍ ജില്ലാനേതാവിനെ കൊലപ്പെടുത്തിയതില്‍
പ്രതിഷേധിച്ച് ആര്‍.എസ്.എസ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം.
കെ എസ് ആര്‍ ടി സി ബസ്സുകളും സ്വകാര്യ ബസ്സുകളും ഓട്ടം നിര്‍ത്തിവെച്ചത്
പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തി.
നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്കുനേരെ പലസ്ഥലത്തും കല്ലേറുണ്ടായി. കടകളും കമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഹാജര്‍നില കുറവാണ്.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂരിലെ പ്രശ്‌നസാധ്യതയുള്ള പ്രദേശങ്ങളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ആര്‍.എസ്.എസ്. കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കിഴക്കെ കതിരൂര്‍ എളന്തോടത്ത് മനു എന്ന മനോജി (42) നെയാണ്, ഉക്കാസ്‌മെട്ടകിഴക്കേ-കതിരൂര്‍ റോഡിലെ തിട്ടയില്‍മുക്കില്‍ വെച്ച് വച്ചബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്തിയത്.
അതിനെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് സംസ്ഥാന വ്യാപകമായി ആര്‍.എസ്.എസ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കണ്ണൂരില്‍ ഹര്‍ത്താല്‍ നടത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് സംസ്ഥാനവ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഓണത്തിന്റെ അവധിക്ക് അന്യനാടുകളില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെട്ട് രാവിലെ വിവിധ തീവണ്ടി സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും എത്തിയവരാണ് ഹര്‍ത്താലിന്റെ മുഖ്യ ഇരകളായത്. പോലീസ് തന്നെ ഇടപെട്ട് പലയിടത്തും ബസ് സര്‍വീസ് നിര്‍ത്തിവെച്ചത് യാത്രക്കാരെ പ്രകോപിപ്പിച്ചു. 'ഇത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഹര്‍ത്താലാണോ' എന്നാണ് ഒരു യാത്രക്കാരന്‍ ചാനലുകളോട് ചോദിച്ചത്.
അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലിനെ തുടര്‍ന്ന് ഹോട്ടലുകളും റെസ്‌റ്റോറണ്ടുകളും അടച്ചത്, ഇത്തരം സ്ഥലങ്ങളെ മാത്രം ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ ദുരിതത്തിലാഴ്ത്തി.
പി.എസ്.സി.പരീക്ഷ മാറ്റിവെയ്ക്കാത്തത് ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികളെയും വെട്ടിലാക്കി. വാഹനഗതാഗതം തടസ്സപ്പെട്ടതിനാല്‍ ഒട്ടേറെ ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താനായില്ല.
എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വാഹനത്തിലെത്തിയ സംഘം ഓട്ടോറിക്ഷകള്‍ക്കുനേരെ കല്ലെറിഞ്ഞു. കാക്കനാട്ടും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. ജില്ലയില്‍ എല്ലാ ബസ്സ് സര്‍വീസുകളും നിര്‍ത്തിവെച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവിലേക്കുപോയ കെ എസ് ആര്‍ ടി സി ബസ്സിനുനേരെ കല്ലേറുണ്ടായി. ജില്ലയിലെ ഏണിക്കരയിലും ബസ്സിനുനേരെ ആക്രമണമുണ്ടായി. ഇതേത്തുടര്‍ന്ന് ജില്ലയില്‍ കെ എസ് ആര്‍ ടി സി സര്‍വീസ് നിര്‍ത്തിവച്ചു.
കൊല്ലം പുനലൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഹോട്ടല്‍ അടിച്ചുതകര്‍ത്തു. സംഭവത്തില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വള്ളിക്കീഴില്‍ സ്വകാര്യ ബസ്സിനുനേരെ കല്ലേറുണ്ടായി.
ഇടുക്കി ചെറുതോണിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. തൊടുപുഴ മാര്‍ക്കറ്റില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ ബലംപ്രയോഗിച്ച് അടപ്പിച്ചു. അടയ്ക്കാത്ത ഒരു കടയിലെ വാഴക്കുലകള്‍ നശിപ്പിക്കുകയും കടയുടമയെ മര്‍ദിക്കുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട്ട് കല്ലേറില്‍ രണ്ട് ലോറികളുടെ ചില്ല് തകര്‍ന്നു. കോട്ടയത്ത് പോലീസ് അകമ്പടിയോടെ കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവച്ചു.
കോഴിക്കോട്ട് ഹര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ കെ എസ് ആര്‍ ടി സി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. പോലീസ് സംരക്ഷണം ലഭിച്ചാല്‍ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

No comments:
Post a Comment