Saturday, 27 September 2014

അഞ്ചുവര്‍ഷം കൊണ്ട് ജയലളിത സമ്പാദിച്ചത് 63 കോടി.

ബാംഗ്ലൂര്‍: 1991 ല്‍ ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായപ്പോള്‍ വെറും 3 കോടി മാത്രം സമ്പാദ്യമുണ്ടായിരുന്ന ജയലളിത അഞ്ചു വര്‍ഷത്തെ ഭരണകാലം കൊണ്ട് 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപിച്ചത്. വെറും ഒരു രൂപ മാത്രം ശമ്പളം പറ്റുന്ന ജയലളിതക്ക് അറിയപ്പെടുന്ന മറ്റ് ധനാഗമന മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. 1996 ലാണ് അനധികൃത സ്വത്ത് സമ്പാദിച്ചതു സംബന്ധിച്ച കേസ് തമിഴ്‌നാട് പോലീസ് ഫയല്‍ ചെയ്തത്.

2000 ഏക്കര്‍ ഭൂമി, 30 കിലോ സ്വര്‍ണം, 12,000 സാരികള്‍ എന്നിവ ജയലളിതസമ്പാദിച്ചു. വളര്‍ത്തുമകന്‍ സുധാകരന്റെ അഞ്ചുകോടി രൂപ മുടക്കിയുള്ള വിവാഹവും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ വധുവിന്റെ കുടുംബമാണ് വിവാഹത്തിന് പണം മുടക്കിയതെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. രാഷ്ട്രീയ പ്രതിയോഗികളായ ഡി.എം.കെ കെട്ടിച്ചമച്ച കേസാണ് ഇതെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടി.


വിധി പറയുന്ന പരപ്പന അഗ്രഹാര ജയിലിനു സമീപം ചേര്‍ന്ന പ്രത്യേക കോടതിക്കു ചുറ്റും 2000 പോലീസുകാരെയാണ് അധികമായി വിന്യസിച്ചത്. 4000 ഓളം പോലീസുകാരെ വിന്യസിച്ച് പ്രത്യേക സുരക്ഷയാണ് ബാംഗളൂര്‍ നഗരത്തില്‍ തയ്യാറാക്കിയത്. തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിയില്‍ കനത്ത പരിശോധനക്കു ശേഷമാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

No comments:

Post a Comment

Contact Form

Name

Email *

Message *