ന്യൂഡല്‍ഹി: റോഡപകടങ്ങള്‍ നിയന്ത്രിക്കാന്‍ കര്‍ശന വ്യവസ്ഥകളുമായി റോഡ്
സുരക്ഷാ നിയമത്തിന്റെ കരട് തയാറായി. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ലക്ഷം
പേരുടെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് തയാറാക്കിയ നിയമത്തിന്റെ കരടില്‍
ട്രാഫിക് സിഗ്നല്‍ ലംഘിക്കുന്നതും ആംബുലന്‍സിന് തടസ്സമുണ്ടാക്കുന്നതും
സീറ്റ് ബല്‍റ്റ് ധരിക്കാത്തതും ഒക്കെ 5000 രൂപ പിഴ ഈടാക്കാവുന്ന
കുറ്റങ്ങളാണ്. ഇതേ കുറ്റങ്ങള്‍ ആവര്‍ത്തിച്ചാല്‍ പിഴ 10,000 രൂപയും 15,000
രൂപയുമായി വര്‍ധിക്കുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും ചെയ്യും.
അപകടത്തില്‍ കുട്ടികള്‍ മരിച്ചാല്‍ ഡ്രൈവറുടെ അശ്രദ്ധയാണ് കാരണമെങ്കില്‍ കുറഞ്ഞത് ഏഴ് വര്‍ഷം തടവും മൂന്നു ലക്ഷം രൂപ പിഴയും അനുഭവിക്കേണ്ടിവരും. കുട്ടികളെ കയറ്റിയ വാഹനം അപകടകരമായി ഓടിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കു,ം 15,000 രൂപയും പിഴയും നല്‍കണം. ഹെല്‍മറ്റില്ലാതെ യാത്ര ചെയ്താല്‍ 100 രൂപ പിഴയടച്ച് രക്ഷപെടാമെന്ന് ഇനി ആരും ധരിക്കേണ്ട. ഹെല്‍മറ്റ് ധരിക്കാത്തതിനുള്ള പിഴ 2500 രൂപയാക്കി കൂട്ടിയിട്ടുണ്ട് പുതിയ നിയമത്തില്‍. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 4000 രൂപ മുതല്‍ കുറ്റം ആവര്‍ത്തിച്ചാല്‍ അത് 10,000 രൂപ വരെയായി ഉയരും
കരട് നിയമത്തിലെ മറ്റ് പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്
മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 25,000 രൂപ പിഴയോ അല്ലെങ്കില്‍ മൂന്നു മാസത്തില്‍ കുറയാത്ത തടവോ ആണ് ശിക്ഷ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഒപ്പം ആറ് മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. മൂന്നു വര്‍ഷത്തിനുള്ളില്‍ കുറ്റം വീണ്ടും ആവര്‍ത്തിച്ചാല്‍ പിഴ 50,000 രൂപയായി വര്‍ധിക്കും. അല്ലെങ്കില്‍ തടവ് ശിക്ഷ ഒരു വര്‍ഷം. ഇത് രണ്ടും ചിലപ്പോള്‍ അനുഭവിക്കേണ്ടി വന്നേക്കാം. ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡും ചെയ്യും.
അപകടകരമായി വാഹനം ഓടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും
സുരക്ഷിതമല്ലാത്ത വാഹനം ഉപയോഗിച്ചാല്‍ ഒരു ലക്ഷം രൂപ പിഴയും ആറ് മാസം തടവും
രജിസ്റ്റര്‍ ചെയ്ത് നമ്പര്‍ പ്ലെയിറ്റില്ലാതെ വാഹനം നിരത്തിലിറങ്ങിയാല്‍ ഡീലര്‍മാര്‍ ഒരു ലക്ഷം രൂപ പിഴ നല്‍കണം.
തകരാറുള്ള വാഹനങ്ങള്‍ വിപണിയിലെത്തിച്ചാല്‍ വാഹനനിര്‍മ്മാതാക്കള്‍ അഞ്ച് ലക്ഷം രൂപ പിഴ നല്‍കണം
അപകടത്തില്‍ പെടുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിനായി വാഹന അപകട ഫണ്ടുണ്ടാക്കും.
ട്രാഫിക് സിഗ്നല്‍ ഉള്ള സ്ഥലങ്ങളിലെല്ലാം സിസിടിവി ക്യാമറ
മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ചാല്‍ 50,000 രൂപ പിഴയും. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും. 18 നും 25 നും മധ്യേ പ്രായമുള്ളവരാണ് ഈ കുറ്റം ചെയ്യുന്നതെങ്കില്‍ ലൈസന്‍സും അടിയന്തിരമായി റദ്ദാക്കും
ഡ്രൈവിങ് ലൈസന്‍സ് ദുരുപയോഗം തടയാന്‍ ബയോമെട്രിക് സംവിധാനം
ട്രാഫിക് സിഗ്നല്‍ തെറ്റിച്ചാല്‍ ആദ്യത്തെ തവണ 15,000 രൂപ പിഴയും ഒരു മാസത്തേക്ക് ലൈസന്‍സും റദ്ദാക്കി റിഫ്രഷര്‍ കോഴ്‌സ് നിര്‍ബന്ധമാക്കും.
പിഴ ഈടാക്കുന്നതിന് വിദേശരാജ്യങ്ങളിലെ മാതൃകയില്‍ പോയിന്റ് സമ്പ്രദായവും ഏര്‍പ്പെടുത്തും.
കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ ഇലക് ട്രോണിക് സംവിധാനം. കുറ്റങ്ങള്‍ രേഖപ്പെടുത്തി ആവര്‍ത്തിക്കുന്നത് കണ്ടെത്താന്‍ കേന്ദ്രീകൃത സംവിധാനം
ഏകൃകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തും
നാഷണല്‍ അതോറിറ്റി ഓഫ് റോഡ് സേഫ്ടി ആന്‍ഡ് റെഗുലേഷന്‍ ഓഫ് മോട്ടോര്‍ വെഹിക്കിള്‍സ് രൂപവത്കരിക്കും. എട്ട് അംഗങ്ങളുള്ള സ്വതന്ത്ര ഏജന്‍സിസായിരിക്കുമിത്. മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ നിരത്തിലിറിക്കിയാല്‍ തിരിച്ചുവിളിക്കാനുള്ള അധികാരം ഈ അതോറിറ്റിക്കുണ്ടായിരിക്കും. നൂറു പേര്‍ ഒരേ മോഡല്‍ വാഹനത്തെക്കുറിച്ച് ഒരേ തകരാര്‍ ബോധിപ്പിച്ചാല്‍ വാഹനം തിരിച്ചുവിളിക്കാവുന്നതാണ്. തിരിച്ചുവിളിക്കുന്ന വാഹനത്തിന്റെ ഉടമകള്‍ക്ക് നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരം നല്‍കണം. വാഹനത്തിന്റെ മൂഴുവന്‍ വില തിരിച്ചുനല്‍കുകയോ മാറ്റി നല്‍കുകയോ ചെയ്യണം.
പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷം പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും.

No comments:
Post a Comment