ന്യൂഡല്‍ഹി: കശ്മീരില്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ രക്ഷിക്കാനുള്ള
സര്‍ക്കാര്‍ദൗത്യം അന്തിമഘട്ടത്തില്‍. ശനിയാഴ്ചവരെ 346 മലയാളികളെ
രക്ഷപ്പെടുത്തി ഡല്‍ഹിയിലെത്തിച്ചു.
റോയല്‍ ഭട്ടു ഹോട്ടലില്‍ കുടുങ്ങിയ 120 മലയാളികളെ വെള്ളിയാഴ്ച ലേയിലെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. ഇവരെ ഉടന്‍ ഡല്‍ഹിയിലെത്തിക്കും. ഇനിയും ഇരുപതോളം മലയാളികളെ രക്ഷപ്പെടുത്താനുണ്ടെന്നാണ് സര്‍ക്കാറിന്റെ വിലയിരുത്തല്‍.
നാലുദിവസമായി !ഡല്‍ഹിയില്‍ ക്യാമ്പു ചെയ്യുകയായിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേരളത്തിലേക്ക് മടങ്ങി.
പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ് ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ സഹമന്ത്രി റാവു ഇന്ദര്‍ജിത് സിങ്, ആഭ്യന്തര സെക്രട്ടറി അനില്‍ഗോസ്വാമി, ദുരന്ത നിവാരണസേനാമേധാവി സന്ദീപ് റാത്തോഡ്, തുടങ്ങി ഒട്ടേറെപ്പേരുമായി രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചെന്നിത്തല പ്രത്യേകം കൂടിക്കാഴ്ച നടത്തി.
ഹോട്ടല്‍ റോയല്‍ ഭട്ടുവില്‍ കുടുങ്ങിയ 150 മലയാളികളെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. ശ്രീനഗറിലും ലേയിലും സഹായകേന്ദ്രങ്ങള്‍ തുറക്കുകയുംചെയ്തു.
പ്രളയത്തില്‍ കുടുങ്ങിയ ഉപലോകായുക്ത ജസ്റ്റിസ് ബാലചന്ദ്രനും കുടുംബവും ഡല്‍ഹിയില്‍ തിരിച്ചെത്തി. പ്രളയദുരന്തത്തില്‍പ്പെട്ട 42 മലയാളികളെ ജമ്മുകശ്മീരില്‍നിന്നും സുരക്ഷിതമായി മടക്കിയെത്തിച്ചതായി വിവേകാനന്ദ ട്രാവല്‍സ് ചെയര്‍മാന്‍ സി. നരേന്ദ്രന്‍ അറിയിച്ചു. ശ്രീനഗറിലും ഡല്‍ഹിയിലും ക്യാമ്പുചെയ്താണ് മലയാളികളെ സുരക്ഷിതമായി എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനസര്‍ക്കാറിന്റെ പൂര്‍ണ സഹകരണത്തോടെയായിരുന്നു പ്രവര്‍ത്തനം.
പണിക്കേഴ്‌സ് ട്രാവല്‍സ്, യാത്രി, ഫോര്‍ച്യൂണ്‍, റിയ, മലബാര്‍ ടൂര്‍സ് എന്നീ ട്രാവല്‍ഏജന്‍സികളും സംസ്ഥാനസര്‍ക്കാറിനൊപ്പം രക്ഷാദൗത്യത്തില്‍ പങ്കാളികളായി.

No comments:
Post a Comment